പാമ്പുകളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി
അഴീക്കോട്: അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, ദയ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയ അക്കാദമി, ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്ര ഭരണസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാമ്പുകളെക്കുറിച്ച് ബോധവക്കരണ ക്ലാസ് നടത്തി. അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സി ഐ അജയ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പാമ്പിനെ കുറിച്ചുള്ള അന്ധവിശ്വാസം, കടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ, വിഷപ്പാമ്പുകളെ തിരിച്ചറിയുന്നത് എങ്ങനെ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ റിയാസ് മാങ്ങാട് ക്ലാസെടുത്തു.
ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി കെ.പി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ദയ അക്കാദമി സെക്രട്ടറി കെ.രാജേന്ദ്രന്‍ സംസാരിച്ചു.
പരിപാടിയില്‍ ദയ അക്കാദമിക്കു വേണ്ടി വൈസ് പ്രസിഡന്റ് എന്‍.കെ. ശ്രീജിത്ത്, ടി.വി.സിജു, ശ്രീശന്‍ നാമത്ത്, നിധിന്‍, വി. നജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. കോസ്റ്റല്‍ എസ് ഐമാരായ രമേഷ് കുമാര്‍ സ്വാഗതവും ധര്‍മ്മരാജന്‍ നന്ദിയും പറഞ്ഞു.
January 15, 2022